anganvadi

ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്ത് പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ വാർഡിൽ അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം ലഭിച്ചു. പെരുങ്ങുഴി പ്ലാവിന്റെമൂട് സ്വദേശി പ്രതാപനാണ് കുഴിയം പമ്പ് ഹൗസിന് സമീപം വസ്‌തു സൗജന്യമായി നൽകിയത്. സമ്മതപത്രം ഗ്രാമസഭയിൽ വച്ച് പ്രതാപൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിലിനും വാർഡ് മെമ്പർ സി. സുരയ്‌ക്കും കൈമാറി. ഡിസംബർ 25ന് ' മേൽവിലാസം ഇല്ലാത്ത അങ്കണവാടി ' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്നാണ് പഞ്ചായത്തിലെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയത്. 2021 - 2022 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുനിലയിൽ സ്‌മാർട്ട് അങ്കണവാടി നിർമ്മിക്കുമെന്ന് വാർഡ് മെമ്പർ സി. സുര പറഞ്ഞു.