
വർക്കല: ഗവൺമെന്റ് ഗസ്റ്റ് ഹൗസിനോടനുബന്ധിച്ച് പത്ത് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പത്ത് കോട്ടേജുകളുടെയും കോൺഫറൻസ് ഹാളിന്റെയും ശിലാസ്ഥാപനം നടന്നു. മന്ത്റി കടകംപള്ളി സുരേന്ദ്രനാണ് ശിലാസ്ഥാപനം ഓൺലൈനിലൂടെ നിർവഹിച്ചത്. അഡ്വ. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ.എം. ലാജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. അജയകുമാർ, ടൂറിസം ജോയിന്റ് ഡയറക്ടർ രാജ് കുമാർ,ഡെപ്യൂട്ടി ഡയറക്ടർ ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.