
തിരുവനന്തപുരം: കേരള കള്ള് വ്യവസായ വികസന ബോർഡ് (ടോഡി ബോർഡ്) രൂപീകരിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇടതു സർക്കാർ മദ്യനയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ടോഡി ബോർഡ് ഇതുവരെ നടപ്പിലായില്ലെന്ന് കാട്ടി ഫെബ്രുവരി 12 ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് തീരുമാനം. കള്ള് വ്യവസായവുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവരുടെ ക്ഷേമത്തിനാണ് ബോർഡ്. സംസ്ഥാനത്ത് പരമ്പരാഗത കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കുക കൂടിയാണ് ലക്ഷ്യം. 26,000 അംഗീകൃത തൊഴിലാളികൾക്കും 4500 കള്ളുഷാപ്പ് നടത്തിപ്പുകാർക്കും പ്രയോജനം ലഭിക്കും.
കള്ള് മേഖല
ലൈസൻസുള്ള ഷാപ്പുകൾ: 4500
ചെത്തു തൊഴിലാളികൾ: 18,773
വില്പന തൊഴിലാളികൾ: 7,399