
മുടപുരം :ചിറയിൻകീഴ് മണ്ഡലത്തിലെ വിവിധ വില്ലേജുകളിലെ പട്ടയ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.മന്ത്രി ഇ.ചന്ദ്രശേഖരന്റെ അദ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡെപ്യുട്ടി സ്പീക്കർ വി.ശശി പട്ടയ വിതരണം നിർവഹിച്ചു.മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം,കഠിനംകുളം പ്രസിഡന്റ് അജിത അനി, മംഗലപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളീധരൻ നായർ,ബ്ലോക്ക് അംഗം ഗംഗ.കെ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വനജ,ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുരുക്കുംപുഴ സുനിൽ,മുൻ പഞ്ചായത്ത് പ്രസിഡന്റ് മംഗലപുരം ഷാഫി,തിരുവനന്തപുരം ഭൂരേഖ തഹസീൽദാർ ഷാജു.എം.എസ് തുടങ്ങിയവർ പങ്കെടുത്തു.