
തിരുവനന്തപുരം:സർക്കാർ വകുപ്പുകൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ താല്ക്കാലികക്കാരുടെ വേതനം വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യമുണ്ട്.
തുക ഇപ്രകാരം: ആരോഗ്യവകുപ്പ് മെഡിക്കൽ ഒാഫീസർക്ക് ദിവസം-1960, മാസം -57525,ആയുർവേദ ലക്ചറർക്ക് ദിവസം- 1560, മാസം 46805, കൃഷി ഒാഫീസർ,വെറ്ററിനറി ഡോക്ടർ 1455- 44020, ഹൈസ്കൂൾ അസിസ്റ്റന്റ് 1205- 36000, സെക്രട്ടേറിയറ്റ് ലീഗൽ അസിസ്റ്റന്റ് 1100- 32560, അഡ്വക്കേറ്റ് ജനറൽ ഒാഫീസിൽ അസിസ്റ്റന്റ് 1100- 30995, നിയമസഭാ സെക്രട്ടേറിയറ്റിൽ റീഡർ,റിസപ്ഷനിസ്റ്റ് 1005- 29535, ടീച്ചർ, പണ്ഡിറ്റ്, ഡ്രോയിംഗ് ടീച്ചർ 955- 29535, ലൈബ്രേറിയൻ, ഹെൽത്ത് ഇൻസ്പെക്ടർ 850-24520, സ്റ്റെനോഗ്രാഫർ,കോൺഫിൻഡൻഷ്യൽ അസിസ്റ്റന്റ്, ലാബ് ടെക്നിഷ്യൻ 780- 22290, ക്ളാർക്ക്, അക്കൗണ്ടന്റ്,ടൈപ്പിസ്റ്റ് 755- 21175,ഒാഫീസ് അസിസ്റ്റന്റ്, ഡ്രൈവർ 730- 20065. അറ്റൻഡർ,സ്വീപ്പർ 675-18390 രൂപ.