harshan

ആര്യനാട്: ആര്യനാട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണം നിലനിറുത്തി. 13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിലെ മുഴിവൻ പേരും വിജയിച്ചു. എൽ.ഡി.എഫിലെ വി. ശ്രീഹർഷൻ, ഡി. ആൽബർട്ട്, എസ്. പ്രവീൺ, വി.എസ്. വിജേഷ്, ഷിബുലാൽ, വി.എസ്. സതീശൻ നായർ, എസ്.എസ്. സന്തോഷ്, എസ്. ഹുസൈൻ, എസ്. ജയകുമാർ, ടി. ശാന്തിനി, കെ. ശ്രീജയ, സിന്ധു ശ്രീജിലാൽ, എസ്.കെ. ശ്രീകല എന്നിവരാണ് വിജയികളായത്. തുടർന്ന് ആദ്യഭരണസമിതിയോഗം ചേർന്ന് വി. ശ്രീഹർഷനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.