suplyco

തിരുവനന്തപുരം: സപ്ളൈകോയിൽ സീനിയർ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം 10% കുറച്ചു. നേരത്തെ ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ്-2 എന്നീ തസ്തികകളിലും ഡെപ്യൂട്ടേഷൻ നിയമനത്തിൽ 10 ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. ഈ മൂന്ന് തസ്തികളിലും പൂർണമായും ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കുന്നിന്റെ ഭാഗമായാണ് ഘട്ടം ഘട്ടമായി കുറവു വരുത്തുന്നത്.

‌ഡെപ്യൂട്ടേഷൻ നിയമനം കാരണം സപ്ളൈകോയിലെ ജീവനക്കാർക്ക് പ്രൊമോഷൻ ലഭിക്കുന്നില്ലെന്ന് കുറച്ചു നാളായി പരാതിയുണ്ടായിരുന്നു. ഇത് പരിഹരിക്കാനായാണ് ഡെപ്യൂട്ടേഷൻ നിയമനത്തിൽ കുറവ് വരുത്തുന്നത്.ഇപ്പോൾ ആകെ 1300 ജീവനക്കാരാണ് ഡെപ്യൂട്ടേഷനിലുള്ളത്. അതേ സമയം, സർക്കാർ ഉത്തരവ് വകുപ്പിലെ ജീവനക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് കാണിച്ച് എൻ.ജി.ഒ യൂണിയൻ ഭക്ഷ്യ മന്ത്രിക്ക് നിവേദനം നൽകി.