
തിരുവനന്തപുരം: സർക്കാരിന് വനം-വന്യജീവി സംരക്ഷണത്തിൽ ശ്രദ്ധേയമായ വികസനം നടത്താൻ കഴിഞ്ഞെന്ന് മന്ത്രി കെ.രാജു പറഞ്ഞു. അരിപ്പ വനപരിശീലന കേന്ദ്രത്തിലെ 77 -മത് ബാച്ച് ബി.എഫ്.ഒമാരുടെ പാസ്സിംഗ് ഔട്ട് ചടങ്ങുകളുടെയും സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനത്തിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.