kadakam

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വികസനവും നവീകരണവും ലക്ഷ്യമാക്കി 187 കോടി ചെലവിട്ട് 27 ടൂറിസം പദ്ധതികളുടെ നിർമ്മാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു.
കൊവിഡ് പ്രതിസന്ധി ടൂറിസം മേഖലയെ ബാധിച്ചിട്ടുണ്ടെങ്കിലും ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങിയത് ശുഭലക്ഷണമാണെന്ന് മന്ത്രി പറഞ്ഞു. പുതുതായി ഉദ്ഘാടനം ചെയ്ത ടൂറിസം കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. സർക്കാർ അനുമതി നൽകിയ 300 ടൂറിസം പദ്ധതികളിൽ 80 ശതമാനവും പൂർത്തീകരിക്കാനായി. പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ 27 പദ്ധതികളുടെ നിർമ്മാണം ആരംഭിക്കുന്നതെന്നും ഇക്കാര്യത്തിൽ പിന്നോട്ടുപോകില്ലെന്നും മന്ത്രി പറഞ്ഞു.