
തിരുവനന്തപുരം: മോട്ടോർ തൊഴിലാളികൾക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്താനുള്ള സാദ്ധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മോട്ടോർ തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓട്ടോ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. ഓട്ടോ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് എൽ.പി.ജി ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിക്കും. ക്ഷേമനിധി പെൻഷൻ വർദ്ധിപ്പിക്കണമെന്നത് പരിശോധിക്കും.1991 ലെ ക്ഷേമനിധി പുതിയ ക്ഷേമനിധിയിൽ ലയിപ്പിക്കാൻ തീരുമാനമായെന്നും അദ്ദേഹം പറഞ്ഞു.