pinarayi

തിരുവനന്തപുരം: അഞ്ചു പുതിയ സർക്കാർ ഐ.ടി.ഐകളുടെ ഉദ്ഘാടനം മുഖ്യമന്ത്റി പിണറായി വിജയൻ ഓൺലൈനായി ഇന്ന് നിർവഹിക്കും. മന്ത്റി ടി .പി. രാമകൃഷ്ണൻ അദ്ധ്യക്ഷനായിരിക്കും.ഇടുക്കിയിലെ ഏലപ്പാറ, കരുണാപുരം, കൊല്ലത്തെ പോരുവഴി, കുളത്തൂപ്പൂഴ, മലപ്പുറത്തെ വാഴക്കാട് എന്നിവിടങ്ങളിലാണ് ഐ.ടി.ഐകൾ.