
പത്തനാപുരം ; പത്തനാപുരം സി.ഐ ആണെന്ന വ്യാജേനെ വീട്ടമ്മയിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. തലവൂർ നടുത്തേരി അനുഭവനിൽ അഭിലാഷാണ് (35) അറസ്റ്റിലായത്. എരുമേലി സി.ഐ ആയിരുന്ന താൻ പത്തനാപുരത്തേക്ക് സ്ഥലം മാറിയെത്തിയതാണെന്ന് വിശ്വസിപ്പിച്ച് പത്തനാപുരം നടുക്കുന്ന് നന മൻസിലിൽ അസറ ബീവിയുടെ പക്കൽ നിന്ന് പതിനായിരത്തിലധികം രൂപ കബളിപ്പിച്ച് വാങ്ങിയെന്നാണ് പരാതി. കുടുംബപ്രശ്‌നം ഒത്തുതീർപ്പാക്കിത്തരാം എന്ന വ്യാജേനെയാണ് പണം കവർന്നത്. സംശയം തോന്നിയ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. സി.ഐ എൻ. സുരേഷ് കുമാർ, എസ്.ഐമാരായ വിനോദ്, രാജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, ഹരിലാൽ,ഹരികൃഷ്ണൻ എന്നിവടങ്ങിയ സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പത്തനാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.