
വേങ്ങര: ആത്മീയ ചികിത്സയുടെ പേരിൽ 40 പവൻ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. തിരൂർ പുറത്തൂർ പാലക്കാവളപ്പിൽ ശിഹാബുദ്ദീനാണ് (38) അറസ്റ്റിലായത്. വേങ്ങര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. മൊബൈൽ വഴി പരിചയപ്പെട്ട യുവതിയെ വീട്ടിലെ പ്രശ്നങ്ങൾ ആത്മീയ ചികിത്സ നടത്തുന്നയാളെ കൊണ്ട് പരിഹരിപ്പിക്കാമെന്ന് പറഞ്ഞാണ് പലപ്പോഴായി സ്വർണം തട്ടിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്ത്രീ പീഡനക്കേസിൽ ശിഹാബുദ്ദീനെ പിടികൂടിയതറിഞ്ഞാണ് യുവതിയുടെ ബന്ധുക്കൾ വേങ്ങര പൊലീസിനെ സമീപിച്ചത്. തിരൂർ,താനൂർ, കൊണ്ടോട്ടി സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകളുണ്ടെന്ന് വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ എ.ആദംഖാൻ പറഞ്ഞു. 12 ഓളം സിംകാർഡുകൾ മെഡിക്കൽ കോളേജ് പൊലീസ് ഇയാളിൽ നിന്ന് പിടികൂടിയിട്ടുണ്ട്. 40ഓളം സ്ത്രീകൾ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും