
കല്ലമ്പലം: ഹരിത കേരള മിഷന്റെ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാം ഘട്ടം ഒറ്റൂർ പഞ്ചായത്തിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.
ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബീന സ്വാഗതവും വൈസ് പ്രസിഡന്റ് ജയപ്രകാശ് നന്ദിയും പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ. ലിജ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സത്യബാബു, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, എൻ.ആർ.ഇ.ജി സൂപ്പർവൈസർ അജി, ഹരിതമിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകസംഘം ചേന്നൻകോട് യൂണിറ്റ് സെക്രട്ടറി രാജേന്ദ്രബാബു, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.