aa

വെ​ള്ളി​യാ​ഴ്ച​ ​ആ​മ​സോ​ൺ​ ​പ്രൈ​മി​ലൂ​ടെ​ ​ഒ.​ടി.​ടി​ ​റി​ലീ​സാ​യെ​ത്തു​ന്ന​ ​മോ​ഹ​ൻ​ലാ​ൽ​ ​-​ ജീ​ത്തു​ ​ജോ​സ​ഫ് ​ടീ​മി​ന്റെ​ ​ദൃ​ശ്യം​ ​-​ 2​ ​തെ​ലു​ങ്കി​ലേ​ക്ക്റീ​മേ​ക്ക് ​ചെ​യ്യു​ന്നു.​ ​വെ​ങ്കി​ടേ​ഷാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​തെ​ലു​ങ്ക് ​പ​തി​പ്പി​ൽ​ ​നാ​യ​ക​നാ​യെ​ത്തു​ന്ന​ത്.​ ​ഒ​ട്ടേ​റെ​ ​ഭാ​ഷ​ക​ളി​ലേ​ക്ക് ​റീ​മേ​ക്ക് ​ചെ​യ്ത​ ​ദൃ​ശ്യ​ത്തി​ന്റെ​ ​തെ​ലു​ങ്ക് ​പ​തി​പ്പി​ലും​ ​വെ​ങ്കി​ടേ​ഷാ​യി​രു​ന്നു​ ​നാ​യ​ക​ൻ.

ധ​നു​ഷ് ​നാ​യ​ക​നാ​യ​ ​അ​സു​ര​ന്റെ​ ​തെ​ലു​ങ്ക് ​പ​തി​പ്പാ​യ​ ​നാ​ര​പ്പാ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​വെ​ങ്കി​ടേ​ഷ് ​ഇ​പ്പോ​ൾ​ ​അ​നി​ൽ​ ​ര​വി​ ​പു​സി​യു​ടെ​ ​എ​ഫ് ​-3​യി​ൽ​ ​അ​ഭി​ന​യി​ച്ച് ​വ​രി​ക​യാ​ണ്.​ ​ഈ​ ​ചി​ത്രം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​വെ​ങ്കി​ടേ​ഷ് ​ദൃ​ശ്യം​ ​-​ 2​ന്റെ​ ​തെ​ലു​ങ്ക് ​റീ​മേ​ക്കി​ല​ഭി​ന​യി​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.