
ജൂൺ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീർ കഥയെഴുതി സംവിധാനം ചെയ്യുന്ന മധുരത്തിന്റെ ടീസർ ശ്രദ്ധേയമാകുന്നു. ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം അപ്പു പാത്തു പപ്പു ക്രിയേഷൻസിന്റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മധുരത്തിൽ ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. കാമറ: ജിതിൻ സ്റ്റാൻസിലാസ്, രചന: ആഷിക്ഐമർ, ഷാഹിം സഫർ. ഗാനരചന: വിനായക് ശശികുമാർ, സംഗീതം: ഹിഷാം അബ്ദുൾ വഹാബ്.