
പാലോട്: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ അഹോരാത്രം പ്രയത്നിച്ച പൊലീസ്, ആരോഗ്യവകുപ്പ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് കേരളകൗമുദി പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ ആദരവ് നൽകി. ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്‌ത യോഗത്തിൽ പാലോട് സി.ഐ സി.കെ. മനോജ് ഭദ്രദീപം തെളിച്ചു. യൂണിറ്റ് ചീഫ് എസ്. വിക്രമൻ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ ആദരിച്ചു. പൊലീസിനുവേണ്ടി പാലോട് സി.ഐ സി.കെ. മനോജും ആരോഗ്യവകുപ്പിന് വേണ്ടി മെഡിക്കൽ ഓഫീസർമാരായ ഡോ. ശ്രീജിത്ത്, ഡോ. ജോർജ്ജ് മാത്യു, ഫയർഫോഴ്സിനുവേണ്ടി വിതുര സ്റ്റേഷൻ ഓഫീസർ രവീന്ദ്രൻ നായർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജിജു സാം, പബ്ലിക് ഹെൽത്ത് നഴ്സുമാരായ അനിതകുമാരി, രാജി, അഹല്യ, രാഖി, ആര്യാകൃഷ്‌ണ, നന്ദിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും ആശാവർക്കറുമായ ദീപാ മുരളി, മുപ്പതോളം ആശാവർക്കർമാരും ആദരം ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ പ്രഗത്ഭരായ വൃന്ദാവനം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. അജേഷ് വൃന്ദാവനം, ധനശ്രീ ഗ്രൂപ്പ് ചെയർമാൻ പുലിയൂർ രാജൻ, ശിവ കൺസ്ട്രക്ഷൻ ആൻഡ് ഫയർ വർക്‌സ് മാനേജർ സുനിലാൽ, ദേവ കൺസ്ട്രക്ഷൻ മാനേജർ സുമേഷ് ദേവ് എന്നിവരെയും ആദരിച്ചു. ഡി.കെ. മുരളി എം.എൽ.എക്ക് കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ ഉപഹാരം നൽകി. കേരളകൗമുദി സർക്കുലേഷൻ മാനേജർ അഭിലാഷ്, നന്ദിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ, കൗമുദി ടി.വി പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂർ, കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി. സനിൽകുമാർ, നന്ദിയോട് രാജേഷ്, എസ്.എൻ.ഡി.പി ഭാരവാഹികളായ ബി.എസ്. രമേശൻ, അജയകുമാർ, പ്രോഗ്രാം അവതാരകരായ ഫ്രാൻസിസ് അമ്പലമുക്ക്, സാബു പ്ലാങ്കവിള, ധനശ്രീ മാനേജിംഗ് ഡയറക്ടർ അഭിലാഷ് രാജൻ, റസിഡന്റ്സ് അസോസിയേഷൻ കോ - ഓർഡിനേറ്റർ വി.എസ്. ഹണി കുമാർ എന്നിവർ സംസാരിച്ചു. ആർദ്രാ എസ്. വൃന്ദ പ്രാർത്ഥനാഗീതം ചൊല്ലി. കൗമുദി ടി.വി അവതാരിക പൂർണിമ എം.എസ് നന്ദി പറഞ്ഞു.