
നെയ്യാറ്റിൻകര: മൂന്നുകല്ലിൻമൂട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്ക് മന്ത്രി കെ.കെ. ശൈലജ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കെ. ആൻസലൽ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ, വികസമ കാര്യ ചെയർമാൻ കെ.കെ. ഷിബു, സാമൂഹ്യ ക്ഷേമ സ്ഥിരം കമ്മിറ്രി ചെയർപേഴ്സൺ എൻ.കെ. അനിതകുമാരി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.അജിത, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത്, നഗരസഭാ പി.ജെ.പി പാർലമെന്ററി ലീഡർ എം. ഷിബുരാജ്കൃഷ്ണ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ.എൻ.ഖോബ്രഗഡെ, ഡോ. രത്തൻ.യു.കേൽകർ, ഡോ.ദിവ്യ.എസ്.അയ്യർ, ഡോ.കെ.എസ്. പ്രിയ, ഡോ. ആർ. ജയനാരായണൻ, ഡോ. ഷീലാ മേബിലറ്റ്, ഡോ. ഷൈജു, ഡോ.ബി.എസ്. മിനി തുടങ്ങിയവർ പങ്കെടുത്തു.