covid-

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ബംഗളൂരുവിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. നഗരത്തിൽ മലയാളികൾക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണിത്. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കും.വിമാനമാർഗമോ ട്രെയിൻ മാർഗമോ വരുമ്പോൾ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി. ആർ പരിശോധന സർട്ടിഫിക്കേറ്റാണ് ഹാജരാക്കേണ്ടത്. ബസുകളിലും പരിശോധനയുണ്ടാകും.