v

തിരുവനന്തപുരം: 2019, 2020 വർഷങ്ങളിലെ സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂർ അപ്പുമാരാർ വാദ്യ പുരസ്‌കാരം, കേരളീയ നൃത്തനാട്യ പുരസ്‌കാരം എന്നിവ പ്രഖ്യാപിച്ചു.

2019ലെ കഥകളി പുരസ്‌കാരത്തിന് വാഴേങ്കട വിജയനെ തിരഞ്ഞെടുത്തു. പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം മച്ചാട് രാമകൃഷ്ണൻ നായർക്കാണ്. കേരളീയ നൃത്തനാട്യ പുരസ്‌കാരം വി.പി.ധനഞ്ജയൻ, ശാന്ത ധനഞ്ജയൻ എന്നിവർക്കു നൽകും.

2020ലെ കഥകളി പുരസ്‌കാരം സദനം ബാലകൃഷ്ണനും പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം കിഴക്കൂട്ട് അനിയൻ മാരാർക്കുമാണ്. നൃത്തനാട്യ പുരസ്‌കാരം വിമല മേനോനും ലഭിക്കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മൂന്ന് പുരസ്‌കാരങ്ങളും.