pic1

നാഗർകോവിൽ: നാഗർകോവിലിൽ കുഞ്ഞിന്റെ മാറാരോഗംമൂലം, കുഞ്ഞുങ്ങൾക്ക് വിഷംകൊടുത്ത് കൊന്ന ശേഷം ദമ്പതിമാർ ആത്മഹത്യ ചെയ്തു. നാഗർകോവിൽ, ചുണ്ടപ്പട്ടിവിള സ്വദേശി കണ്ണൻ (43),ഭാര്യ സരസ്വതി (37),മക്കളായ അനുഷ്ക (10), വികാസ് (4) എന്നിവരാണ് മരിച്ചത്. ഇന്നലെ ആയിരുന്നു കൂട്ടമരണം. സംഭവം ഇങ്ങനെ: കണ്ണൻ മരപ്പണിക്കാരനാണ്. ഇളയ മകൻ വികാസിന് ഇടക്കിടയ്ക്ക് അസുഖം വരുന്നത് ദമ്പതിമാരുടെ മനം നോവിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ട് മക്കൾക്കും ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ,ദമ്പതിമാർ മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇന്നലെ വീടിന്റെ വാതിൽ തുറക്കാത്തതിൽ സംശയം തോന്നിയ അയൽവാസികൾ വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് കൂട്ടമരണം അറിയുന്നത്. വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു.