
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായുള്ള കോഴ്സിന് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ഡിജിറ്റൽ സർവകലാശാലയും കിലയും ചേർന്ന് തുടക്കം കുറിച്ചു. പ്രവേശന ഉദ്ഘാടനം മുഖ്യമന്ത്റി പിണറായി വിജയൻ നിർവഹിച്ചു. ആദ്യ വിദ്യാർത്ഥിയായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാരാജേന്ദ്രൻ പ്രവേശനം നേടി. തദ്ദേശ പ്രതിനിധികൾക്കായി നടത്തുന്ന കോഴ്സ് നാട്ടിൽ വലിയ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്റി പറഞ്ഞു. മന്ത്റി എ.സി. മൊയ്തീൻ അദ്ധ്യക്ഷനായി. മന്ത്റി കെ.ടി. ജലീൽ, മേയർ ആര്യ രാജേന്ദ്രൻ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, പ്ലാനിംഗ് ബോർഡ് അംഗം ഡോ. ബി. ഇക്ബാൽ, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ്ചാൻസലർ ഡോ. പി.എം. മുബാറക് പാഷ, തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ലോക്കൽ ഗവ. കമ്മിഷൻ ചെയർമാൻ ഡോ. സി.പി. വിനോദ്, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, സർവകലാശാല രജിസ്ട്രാർ ഡോ. പി.എൻ. ദിലീപ് എന്നിവർ പ്രസംഗിച്ചു.