nabard

തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക, ചെറുകിട വ്യവസായമേഖലയ്ക്ക് 2021-22ൽ1.62 ലക്ഷം കോടി രൂപ വായ്‌പ നൽകേണ്ടിവരുമെന്ന് നബാർഡ്. ചീഫ് ജനറൽ മാനേജർ പി. ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ക്രെഡിറ്റ് സെമിനാറിൽ അവതരിപ്പിച്ച സംസ്ഥാന ക്രെഡിറ്റ് പ്ളാനിലാണ് ഈ നിർദേശമുള്ളത്. കഴിഞ്ഞവർഷം വായ്പ നൽകിയത് 1.52 ലക്ഷം കോടി രൂപയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സെമിനാർ ഉദ്ഘാടനം ചെയ്തു. നബാർഡിന്റെ 1.5 കോടി രൂപ ധനസഹായത്തോടെ സംസ്ഥാന സഹകരണ ബാങ്ക് ആരംഭിച്ച പത്ത് മൊബൈൽ ഡെമോൻസ്‌ട്രേഷൻ വാനുകളുടെ പ്രവർത്തനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സഹകരണ സെക്രട്ടറി മിനി ആന്റണി ഫോക്കസ് പേപ്പറും റിസർവ് ബാങ്ക് മേഖലാ ഡയറക്ടർ റീനി അജിത്ത് ധനകാര്യ സാക്ഷരതാ വീഡിയോയും പ്രകാശനം ചെയ്തു.