
തിരുവനന്തപുരം: ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറിയ മാണി സി.കാപ്പൻ വഞ്ചന കാട്ടിയത് എൽ.ഡി.എഫിനോട് മാത്രമല്ല, ആ നാടിനോടും അവിടത്തെ ജനങ്ങളോടും കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം. നാട്ടുകാരെയോ എൽ.ഡി.എഫ് പ്രവർത്തകരെയോ കാണാത്ത സമീപനമാണ് കാപ്പനിൽ നിന്നുണ്ടായത്. അദ്ദേഹത്തിന്റെ മോഹം നടന്നുവെന്ന രീതിയിലാണ് കാര്യങ്ങൾ സംഭവിച്ചത്. ഇക്കാര്യങ്ങളെല്ലാം കൃത്യമായി ജനങ്ങൾക്ക് ബോദ്ധ്യപ്പെടും.