തിരുവനന്തപുരം : കരുമം അന്തിവിളക്ക് ശ്രീയിൽ കെ.ഇ.ആർ.എ 12 എയിൽ പി. ശ്രീവത്സൻ നായർ (74, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ശ്രീകുമാരിഅമ്മ. മകൻ: സുജിത് (എൻജി. ബാംഗ്ളൂർ). മരുമകൾ: രാജശ്രീ (അദ്ധ്യാപിക, ബാംഗ്ളൂർ). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.
കമലമ്മ
കുടപ്പനക്കുന്ന് : പാതിരിപ്പള്ളി അമ്പനാട് വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ബി. കമലമ്മ (96, സാഗര-3) നിര്യാതയായി. മക്കൾ: കെ.പി. രവീന്ദ്രകുമാർ (റിട്ട. വൈദ്യുതി ഭവൻ), കെ.പി. ലീലാകുമാരി (റിട്ട. ടീച്ചർ), കെ.പി. പ്രേമചന്ദ്രകുമാർ (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ), അഡ്വ. കെ.പി. മോഹനകുമാർ, കെ.പി. ജയകുമാർ (റവന്യൂ), കെ.പി. ഗീതാകുമാരി (റിട്ട. പി.എസ്.സി.ബി പേരൂർക്കട). മരുമക്കൾ: രത്നകുമാരി (റിട്ട. കേരള യൂണിവേഴ്സിറ്റി), പരേതനായ അയ്യപ്പൻ നായർ (എൽ.ഐ.സി), ഉഷാകുമാരി (റിട്ട. ശാസ്തമംഗലം ഹോസ്പിറ്റൽ), ലളിതകുമാരി , രാജലക്ഷ്മി, കൃഷ്ണൻ നായർ (റിട്ട. കോർപ്പറേഷൻ ഒാഫീസ്). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
തങ്കമ്മ
കാരക്കോണം : ആലമ്പാറ പനന്തടിക്കോണം ജ്ഞാനഭവനിൽ പരേതനായ സൈമൺ ബാൽസകത്തിന്റെ ഭാര്യ സി. തങ്കമ്മ (87) നിര്യാതയായി. പ്രാർത്ഥന: വ്യാഴാഴ്ച 4ന്.