
തിരുവനന്തപുരം: വലിയ പ്രതിസന്ധികൾക്കിടയിലും വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന നിക്ഷേപങ്ങൾ കരുത്താകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 49 സ്ഥാപനങ്ങളിലായി 620 കോടി രൂപ ചെലവഴിച്ചുള്ള 79 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഏഴ് സർവകലാശാലകളിൽ 297 കോടി രൂപയുടെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 19 കോളേജുകളിലായി 187 കോടിടെയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 14 സ്ഥാപനങ്ങളിൽ 65 കോടിടെയും ഐ.എച്ച്.ആർ.ഡി, എൽ.ബി.എസ്, ശാസ്ത്ര സാങ്കേതിക മ്യൂസിയം തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 72 കോടിയുടെയും പദ്ധതികൾക്കാണ് ഇന്നലെ തുടക്കമായത്.