protest
protest

# സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്തു

# രാഷ്ട്രീയ ലക്ഷ്യത്തിന് ഇരയാവരുത്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്കു തയ്യാറല്ലെന്ന് പത്രസമ്മേളനത്തിൽ സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. റാങ്ക് ലിസ്റ്റുകളുമായി ബന്ധപ്പെട്ട് സാദ്ധ്യമായതെല്ലാം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, സങ്കുചിത രാഷ്ട്രീയ ലക്ഷ്യമുള്ളവർ പ്രേരിപ്പിക്കുന്ന സമരങ്ങളിൽ നിന്ന് ഉദ്യോഗാർത്ഥികൾ പിന്തിരിയണമെന്ന് അഭ്യർത്ഥിച്ചു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരും ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാരും പി.എസ്.സി വഴി നടത്തിയ നിയമനങ്ങളുടെ കണക്കും പുറത്തുവിട്ടു. ഉദ്യോഗാർത്ഥികൾക്ക് നീതി ലഭ്യമാക്കാനാവശ്യമായ കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെന്നും അതവർക്ക് ബോദ്ധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സമരവേദിയിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പിണറായി പേരെടുത്തു പറയാതെ വിമർശിച്ചു. റാങ്ക് ലിസ്റ്റിലുള്ള മുഴുവൻ പേർക്കും നിയമനം കിട്ടണമെന്നും കാലാവധി കഴിഞ്ഞ ലിസ്റ്റ് പുനരുജ്ജീവിപ്പിച്ച് നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന സമരത്തെ പിന്തുണയ്ക്കാൻ മുൻമുഖ്യമന്ത്രി ഉൾപ്പെടെ രംഗത്തുവന്നത് ആശ്ചര്യമാണ്. പി.എസ്.സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടക്കുന്നു എന്നാണ് പ്രചാരണം. സത്യം വിളിച്ചുപറയുന്ന കണക്കുകളാണ് ഇതിനുള്ള മറുപടി. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 4012 റാങ്ക് ലിസ്റ്റുകൾ പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ സമയത്ത് 3113 മാത്രം. ഈ സർക്കാർ 27,000 സ്ഥിരം തസ്തികകൾ ഉൾപ്പെടെ 44,000 തസ്തികകൾ സൃഷ്ടിച്ചു.1,57,909 നിയമന ശുപാർശകൾ നൽകി.

2020 ജൂണിൽ കാലാവധി തീർന്ന സിവിൽ പൊലീസ് ഓഫീസർ റാങ്ക്ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നതാണ് ഒരാവശ്യം. കാലഹരണപ്പെട്ട ലിസ്റ്റ് വീണ്ടും എടുക്കാനാവില്ല. ഇതറിയാത്തയാളല്ല മുൻ മുഖ്യമന്ത്രി.

ലാസ്റ്റ് ഗ്രേഡ് സർവന്റ്സിന്റെ കാര്യത്തിൽ റാങ്ക്ലിസ്റ്റിന്റെ കാലാവധി ആഗസ്റ്റ് മൂന്നുവരെ നീട്ടിയിട്ടുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിലെ വിരമിക്കൽ ഒഴിവുകളും ഇപ്പോഴത്തെ ലിസ്റ്റിലുള്ളവർക്ക് ലഭിക്കും.ഇ- ഫയലിങ് സമ്പ്രദായം ആരംഭിച്ചതോടെ ലാസ്റ്റ് ഗ്രേഡ് തസ്തികകൾ കുറവുണ്ടാകും. നിശ്ചിത കാലയളവിൽ ഒഴിവുവരുന്ന തസ്തികകളിലേക്കുള്ള നിയമനത്തിനാണ് പി.എസ്.സി വിജ്ഞാപനം. റാങ്ക്ലിസ്റ്റിലുള്ളവരെ നിയമിക്കാൻ തസ്തിക സൃഷ്ടിക്കുക എന്ന രീതിയില്ല. കേന്ദ്ര സർക്കാരിലും മറ്റും റാങ്ക് ലിസ്റ്റുകൾക്ക് കേരളത്തിലെ അത്രയും കാലാവധിയില്ല.

#മുഖ്യമന്ത്രി പറഞ്ഞ നിയമന കണക്ക്

തസ്തിക യു.ഡി.എഫ് എൽ.ഡി.എഫ്
എൽ.ഡി.സി 17711 19120
പൊലീസ് 4796 13825
എൽ.പി.എസ്.എ 1630 7322
യു.പി.എസ്.എ 802 4446
സ്റ്റാഫ് നഴ്സ് 1608 3607
അസി.സർജൻ 2435 3324
നഴ്സ് (മെഡി.വിദ്യാ) 924 2200

ഭരണ നടപടി

#റാങ്ക് പട്ടിക നീട്ടി. ആഗസ്റ്റ് മൂന്ന് വരെയുള്ള ഒഴിവുകളിൽ നിയമനം #അഞ്ഞൂറോളം ലിസ്റ്റിലുള്ളവർക്ക് പ്രയോജനം. #പ്രതീക്ഷിക്കുന്ന ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നടപടി # ഒഴിവ് റിപ്പോർട്ട് ഉറപ്പുവരുത്തുന്നത് ചീഫ്സെക്രട്ടറിയും അഡി.ചീഫ്സെക്രട്ടറിയും # 2700ൽപ്പരം തസ്തികകൾ സൃഷ്ടിക്കാൻ അനുമതി


'​'​സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ ​മു​ന്നി​ൽ​ ​സ​മ​രം​ ​ന​ട​ത്തു​ന്ന​വ​ർ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ ​കാ​ലു​ ​പി​ടി​പ്പി​ക്കു​ന്ന​തു​ ​ക​ണ്ടു.​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​കാ​ല് ​പി​ടി​ക്കാ​ൻ​ ​നി​ന്നു​ക്കൊ​ടു​ത്ത​യാ​ളാ​ണ് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ​ ​കാ​ലി​ൽ​ ​വീ​ഴേ​ണ്ട​ത്.​ ​മാ​പ്പു​ ​ന​ൽ​ക​ണ​മെ​ന്ന് ​പ​റ​ഞ്ഞ് ​മു​ട്ടി​ൽ​ ​ഇ​ഴ​യേ​ണ്ട​തും​ ​മ​​​റ്റാ​രു​മ​ല്ല.
-​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ