
തിരുവനന്തപുരം: മലബാർ ദേവസ്വംബോർഡിന്റെ നിയന്ത്രണത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ എക്സിക്യുട്ടീവ് ഓഫീസർമാരുടെ ശമ്പളം പരിഷ്‌കരിച്ച് ഉത്തരവിറങ്ങി. 2019 ജനുവരി 1 മുതൽ മുൻകാലപ്രാബല്യത്തോടെയാണ് വർദ്ധന. 2009ലാണ് അവസാനമായി ശമ്പള വർദ്ധന നടപ്പാക്കിയത്. അടിസ്ഥാന ശമ്പളം 27800 മുതൽ 37500 വരെയുള്ളവർക്ക് 1250 രൂപയും 38500 നു മുകളിൽ ഉള്ളവർക്ക് 1500 രൂപയും വീട്ടുവാടക അനുവദിക്കും. അംഗപരിമിതർക്ക് 1000 രൂപ പ്രത്യേക ആനുകൂല്യമായി നൽകും.