pic

കേരളത്തനിമയിൽ സണ്ണിയും കുട്ടികളും സദ്യ ഉണ്ണുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. സണ്ണി ലിയോണും കുടുംബവും ഏതാനും ദിവസങ്ങളായി കേരളത്തിൽ അവധിക്കാലം ആഘോഷിച്ചുവരികയാണ്. തിരുവനന്തപുരത്തുള്ള പൂവാർ ഐലൻഡ് റിസോർട്ടിലാണ് ഇപ്പോൾതാരവും കുടുംബവും ഉള്ളത്. പിങ്ക് ബ്ലൗസും കേരളസാരിയും അണിഞ്ഞുള്ള സണ്ണി ലിയോണിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഭർത്താവ് ഡാനിയേലും രണ്ട് ആൺമക്കളും ജുബ്ബയും മുണ്ടുമുടുത്തണ് ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. മകൾ നിഷ പട്ടുപാവാട അണിഞ്ഞിരിക്കുന്നു. തൂശനിലയിട്ട് സദ്യ കഴിക്കുന്ന ചിത്രങ്ങളുമുണ്ട്. ആദ്യത്തെ അനുഭവമായതിനാൽ ഏറെ ആസ്വദിച്ചാണ് ഇവർ സദ്യ കഴിക്കുന്നത്. ജനുവരി 21നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ സണ്ണിയും കുടുംബവും എത്തിയത്. ഭർത്താവ് ഡാനിയേൽ വെബ്ബർ, മക്കളായ നിഷ, ആഷർ, നോഹ് എന്നിവരാണ് ഒപ്പമുള്ളത്. ഒരു മാസത്തോളം നടിയും കുടുംബവും കേരളത്തിലുണ്ടാകും.