
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ ദക്ഷിണ മേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണറായ ബി. മുരളീകൃഷ്ണനെ സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണറായി (ടാക്‌സേഷൻ) നിയമിച്ചു. ടി.സി വിനേഷിന് ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് കമ്മിഷണറായി സ്ഥാനകയറ്റം ലഭിച്ചതിനെ തുടർന്നുള്ള ഒഴിവിലാണിത്.
കെ. പദ്മകുമാറാണ് പുതിയ ദക്ഷിണമേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ. എറണാകുളം ആർ.ടി.ഒ ആയിരുന്ന ബാബു ജോണിന് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണറായും സ്ഥാനക്കയറ്റം ലഭിച്ചു. കെ. പദ്മകുമാറിന്റെ ഒഴിവിലേക്കാണ് നിയമനം. 13 ആർ.ടി.ഒ മാർക്കും 14 ജോയിന്റ് ആർ.ടി.ഒ മാർക്കും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവുമുണ്ട്.