ddd

കൊല്ലം: വീട്ടിൽ അതിക്രമിച്ചുകടന്ന് ഗൃഹനാഥനെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച നാല് പേരെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുളത്തൂർ മൻവിള എസ്.പി.ടി ഹൗസിൽ സെൽവരാജ്(48), ഇയാളുടെ മകൻ സെബിൻ രാജ്(20), മണ്ണാർകോണം ജിബിൻ ഹൗസിൽ ജിതിൻ രാജ്(20), കുളത്തൂർ ചിഞ്ചു നിവാസ് കിഴക്കതിൽ വീട്ടിൽ ജിഷ്ണു സേവ്യർ(26) എന്നിവരാണ് പിടിയിലായത്. രാമൻകുളങ്ങര ശാന്തി നഗർ 37ൽ സുരേഷിന്റെ വീടാണ് ഇവർ ആക്രമിച്ചത്. സുരേഷിന് കാലുകൾക്കും മുഖത്തും പരിക്കുണ്ട്. തിങ്കളാഴ്ച വൈകിട്ട് 3.30നാണ് സംഭവം. അയൽവാസിയായ സെബിന് സുരേഷിനോടുള്ള മുൻ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. എസ്.ഐമാരായ സാഗർ, സത്യദാസ്, എ.എസ്.ഐമാരായ സുനൽകുമാർ, സലീം, സുദർശനൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.