seminar

വെഞ്ഞാറമൂട് : നെല്ലനാട് ഗ്രാമപഞ്ചായത് വികസന സെമിനാർ ഡി.കെ. മുരളി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കരട് പദ്ധതി രേഖ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഷീലകുമാരിക്ക് നൽകി എം.എൽ.എ പ്രകാശനം ചെയ്തു.കീഴായിക്കോണം സോമൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എഫ്. സജീന, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എസ്.സുധീർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.