congress

കിളിമാനൂർ: ഐശ്വര്യ കേരള യാത്രയോടനുബന്ധിച്ച് പഴയ കുന്നുമ്മൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കിളിമാനൂർ ജംഗ്ഷനിൽ നടത്തിയ പഴയകുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കൺവെൻഷൻ കെ.പി.സി.സി ഉപാദ്ധ്യക്ഷൻ ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയതു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അടയമൺ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിന്റെ ചാർജ്ജുള്ള കെ.പി.സി.സി സെക്രട്ടറി ആനാട് ജയൻ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം എൻ. സുദർശനൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ. ഷിഹാബുദ്ദീൻ, പി. സൊണാൾജ്, എൻ.ആർ. ജോഷി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ. ഗംഗാധര തിലകൻ, ഡി.സി.സി അംഗം കെ. നളിനൻ, ലളിത, പഞ്ചായത്ത് അംഗങ്ങളായ ചെറുനാരകംകോട് ജോണി, ശ്യാം നാഥ്, ശ്രീലത ടീച്ചർ, മറ്റ് ബ്ലോക്ക് ഭാരവാഹികൾ പോഷക സംഘടനാ നേതാക്കൾ ബൂത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.