amritha

ചിറയിൻകീഴ്: ചിറയിൻകീഴ് പണ്ടകശാല ആൽത്തറമൂട് മുതൽ അമൃതാ സാശ്രയ സംഘം വരെയുള്ള നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി നിർവഹിച്ചു. 10 വർഷമായി പൊട്ടിപ്പൊളിഞ്ഞുകിടന്ന റോഡാണ് വിഷ്‌ണുഭക്തന്റെ അഭ്യർത്ഥനയെ തുടർന്ന് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ചത്. ഇതിനായി മുൻകൈ എടുത്ത ഡെപ്യൂട്ടി സ്‌പീക്കറെ അമൃതാ സ്വാശ്രയ സംഘം പ്രസിഡന്റ് സി. വിഷ്‌ണുഭക്തനും സംഘാംഗങ്ങളും ചേർന്ന് ആദരിച്ചു. അമൃതാസ്വാശ്രയ സംഘാംഗങ്ങൾക്ക് സ്വയം തൊഴിൽ സംവിധാനം സബ്സിഡിയോടുകൂടി നടപ്പാക്കാനുള്ള അവസരം ഒരുക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡെപ്യൂട്ടി സ്‌പീക്കർ പറഞ്ഞു. ചിറയിൻകീഴ് മണ്ഡലത്തിൽ 1000ലധികം കോടി രൂപയുടെ വികസസനം എത്തിച്ചു,​ 72 കോടി രൂപ ചെലവഴിച്ച് ഒരുക്കുന്ന താലൂക്ക് ആശുപത്രി വികസന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും റെയിൽവേ ഓവർബ്രിഡ്‌ജ് പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും അദ്ദഹം പറഞ്ഞു. ചെറുതും വലുതുമായ 7 പാലങ്ങളുടെ പണികൾ നടക്കുകയാണെന്നും വലിയകട മുതൽ ശാർക്കര വരെയുള്ള റോ‌ഡ് വികസനത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്‌പീക്കർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം കവിത, പഞ്ചായത്തംഗം സുനിൽകുമാർ, സംഘം രക്ഷാധികാരികളായ സി.എസ്. രാജൻ (ഫെഡറൽ ബാങ്ക് ), ശിവദാസൻ, ജയകുമാർ, ജോസ്, സന്തോഷ്, എക്‌സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ‌ പങ്കെടുത്തു.