
സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളുടെ കാലമാണിപ്പോൾ. ഏതൊക്കെ രീതിയിൽ ഏതൊക്കെ തരത്തിൽ ഫോട്ടോഷൂട്ടുകൾ മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാക്കാൻ പറ്റും എന്ന ചിന്തയിലാണ് ഓരോരുത്തരും. വ്യത്യസ്തമായ ആശയങ്ങൾ വ്യത്യസ്തമായ വസ്ത്രാലങ്കാരങ്ങൾ വ്യത്യസ്തമായ ലൊക്കേഷനുകൾ ഇങ്ങനെ ഓരോന്നിലും വ്യത്യസ്തതയാണ് ഫോട്ടോഷൂട്ടുകൾ കൊണ്ടുവരുക.പ്രീ വെഡിംഗ്, പോസ്റ്റ് വെഡിംഗ്, എൻഗേജ്‌മെന്റ്, ബേബി ഷവർ, പ്രഗ്നൻസി ഫോട്ടോഷൂട്ട്… ഇങ്ങനെ ഫോട്ടോഷൂട്ടുകളുടെ ആശയങ്ങൾ നീളുകയാണ്. കൊവിഡ് കാലത്താണ് ഫോട്ടോഷൂട്ടുകൾക്ക് ഇത്രയും പ്രചാരണം ലഭിച്ചത്..വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഒരുപാട് ഫോട്ടോഷൂട്ടുകൾ ഉണ്ടായിട്ടുണ്ട്. പ്രശംസകൾ പിടിച്ചുപറ്റിയ ഫോട്ടോ ഷോട്ടുകളും ഇതിൽപ്പെടും... കുറച്ചു മാസങ്ങൾക്ക് മുമ്പ് തെരുവിലെ ഒരു പെണ്ണിനെ പിടിച്ച് മോഡലാക്കിയ മഹാദേവൻ തമ്പി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. ഇപ്പോൾ വീണ്ടും പുതിയ ഒരു ഫോട്ടോഷൂട്ടുമായി വന്നിരിക്കുകയാണ് രണ്ടുപേർ. മെമ്മറീസ് ഫോട്ടോഗ്രാഫി പകർത്തിയ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കുറച്ച് ഹോട്ട് ലുക്കിലാണ് ഫോട്ടോഷൂട്ട് നടന്നിരിക്കുന്നത്. അനു മെമ്മറീസാണ് ഇൻസ്റ്റയിൽ ഈ ഫോട്ടോകൾ പങ്കുവച്ചിട്ടുള്ളത്. Its really a good feeling when I find my partner is shorter than me. Im tall but I love short Guy. ഞാൻ നീളമുള്ളവളാണ്, പക്ഷെ ഞാൻ ചെറിയ മനുഷ്യനെ ഇഷ്ടപ്പെടുന്നു. എന്നാണ് ക്യാപ്ഷൻ നൽകിയിട്ടുള്ളത്.