തിരുവനന്തപുരം: കിഫ്ബി അനുമതി ലഭിച്ചതോടെ ജനറൽ ആശുപത്രിയുടെ മുഖച്ഛായ മാറുന്ന 137.28 കോടി രൂപയുടെ വികസന പ്രവർത്തനം ആശുപത്രിയിൽ നടക്കും. 4 നിലകളിൽ ട്രോമ, ഒ.പി കെട്ടിടം, 4 നിലകളിൽ ലോൺട്രി ബ്ലോക്ക്, 5 നിലകളിൽ സർവീസ് ബിൽഡിംഗ് എന്നീ ബഹുനില കെട്ടിടങ്ങളും 205 ആശുപത്രി കിടക്കകളും ഉൾപ്പെടുന്നതാണ് പദ്ധതി. ട്രോമ എമർജൻസി വിഭാഗം, റേഡിയോളജി, സൂപ്പർ സ്‌പെഷ്യാലിറ്റി, ഒ.പി വിഭാഗങ്ങൾ, എമർജൻസി ഓപ്പറേഷൻ തിയേറ്ററുകൾ, തീവ്ര പരിചരണ വിഭാഗം, ബ്ലഡ് ബാങ്ക്, ലബോറട്ടറി, ഡേ കെയർ കീമോതെറാപ്പി, വാർഡുകൾ എന്നീ സൗകര്യങ്ങളുമുണ്ടാകും.