wall

വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി ബസ് തിരിക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ മതിൽ തകർത്തതായി പരാതി. പൊലിസ് സ്റ്റേഷന് സമീപം കാവറ ഭഗവതി ക്ഷേത്ര റോഡിന് സമീപത്തെ സോമദേവന്റെ മതിലാണ് കഴിഞ്ഞ ദിവസം കണിയാപുരം ഡിപ്പോയിലെ ബസ് തിരിക്കുന്നതിനിടെ തകർന്നത്. വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പണി നടക്കുന്നതിനാൽ നിലവിൽ വാഹനങ്ങൾ പ്രദേശത്തെ വിവിധ സ്ഥലങ്ങളിലാണ് തിരിക്കുന്നതും, ആളെ കയറ്റുന്നതും. എന്നാൽ നിയമപരമായി വലിയ വാഹനങ്ങൾ തിരിക്കാൻ പാടില്ല എന്ന ബോർഡ് സ്ഥാപിച്ചിട്ടുള്ള ഇവിടെ ബസ് തിരിച്ചത് കാണിച്ച് സ്ഥലം ഉടമ കെ.എസ്.ആർ.ടി.സി ക്കും, പൊലിസിലും പരാതി നൽകി.സംഭവ ശേഷം ബസ് നിർത്താതെ പോയതായും പരാതിയിൽ പറയുന്നു.

ഫോട്ടോ: കെ.എസ്.ആർ.ടി.സി ബസ് തിരിക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ മതിൽ തകർന്ന നിലയിൽ.