cm

തിരുവനന്തപുരം: ഡയറ്റ് ലക്ചറർമാരുടെ നിയമനം പി.എസ്.സിക്ക് വിടുന്നതിന്റെ ഭാഗമായി ഭേദഗതി ചെയ്ത കരട് സ്പെഷ്യൽ റൂൾസ് മന്ത്രിസഭായോഗം അംഗീകരിച്ചു. പ്രിൻസിപ്പൽ, സീനിയർ ലക്ചറർ തസ്തികകളിൽ സ്ഥാനക്കയറ്റം വഴിയും ലക്ചറർമാരെ പി.എസ്.സി വഴി നേരിട്ടും ബൈ ട്രാൻസ്ഫർ രീതിയിലും (1: 1 അനുപാതം) നിയമിക്കാൻ സ്പെഷ്യൽറൂളിൽ നിർദ്ദേശിക്കുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ, ആർട്ട് എഡ്യൂക്കേഷൻ ഉൾപ്പെടെ 24 വിഷയങ്ങളിൽ ലക്ചറർ തസ്തികകൾക്കുള്ള യോഗ്യത പ്രത്യേക ചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സമാന ഗസറ്റഡ് തസ്തികയായ ലക്ചറർമാരെ സബോർഡിനേറ്റ് സർവീസിൽ ഉൾപ്പെടുത്തിയെന്ന അപാകതയും പരിഹരിച്ചു.