qq

തിരുവനന്തപുരം: അട്ടപ്പാടി താലൂക്ക് രൂപീകരണത്തോടെ പ്രദേശവാസികളുടെ ചിരകാല അഭിലാഷം പൂർത്തികരിച്ചെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറ‌ഞ്ഞു. പതിറ്രാണ്ടുകളായി ജനങ്ങളുടെ ആവശ്യമാണ് താലൂക്ക് രൂപീകരണം. ആദിവാസികളുൾപ്പടെയുള്ളവർ 60 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് താലൂക്ക് ആസ്ഥാനത്തെത്തുന്നത്. ആദിവാസികൾക്ക് താലൂക്ക് രൂപീകരണം അനുഗ്രഹമാണെന്നും ഈ പ്രദേശത്തെ വികസനത്തെ ത്വരിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

അട്ടപ്പാടി താലൂക്ക് രൂപീകരണം ഈ പ്രദേശത്തെ ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നത് എളുപ്പമാക്കുമെന്ന് അട്ടപ്പാടി ഉൾപ്പെടുന്ന മണ്ണാർക്കാട് മണ്ഡലം എം.എൽ.എ എൻ. ഷംസുദ്ദീൻ പറഞ്ഞു. താലൂക്ക് പ്രഖ്യാപനത്തോടൊപ്പം അതിനനുസരിച്ചുള്ള പശ്ചാത്തല ഘടനാ രൂപീകരണം ത്വരിതപ്പെടുത്തണമെന്നും ഷംസുദ്ദീൻ ആവശ്യപ്പെട്ടു.