ktdc

തിരുവനന്തപുരം: കെ.ടി.ഡി.സിയിലെ കരാർ നിയമനങ്ങൾ പുറം വാതിൽ നിയമനത്തിന്റെ പരിധിയിൽ വരില്ലെന്ന് കെ.ടി.ഡി.സി എംപ്ളോയീസ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ ശശിധരൻനായർ അറിയിച്ചു. നിലവിലുള്ള സർവീസ് ചട്ടങ്ങളും നിയമന നിരോധന പ്രക്രിയയും പാലിച്ചുകൊണ്ട് നിയമനം നടത്തിയതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. കെ.ടി.ഡി.സിയിലെ കരാർ ജീവനക്കാർ പുറം വാതിൽ നിയമനം നേടിയവരാണെന്നും അഴിമതി നിയമനമാണെന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ചട്ടങ്ങളനുസരിച്ച് അഡ്മിനിസ്ട്രേഷൻ വകുപ്പിലും മറ്റു ചില സമാന വകുപ്പുകളിലുമുള്ള നിയമനങ്ങൾ മാത്രമാണ് പി.എസ്.സിക്ക് വിട്ടത്. കെ.ടി.ഡി.സി നിയമനങ്ങളിൽ ഒരു റാങ്ക് ലിസ്റ്റിലുള്ളവരില്ലെന്നും അറിയിപ്പിൽ പറഞ്ഞു.