തിരുവനന്തപുരം: ഇന്ധന വിലവർദ്ധനയ്ക്കെതിരെ ഓട്ടോ മസ്ദൂർ സംഘ് (ബി.എം.എസ്) സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് എസ്. ജയശങ്കർ അദ്ധ്യക്ഷതവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതിയിൽ ഇളവുവരുത്തി പെട്രോൾ ഡീസൽ വില കുറയ്ക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്‌ത ബി.എം.എസ് ജില്ലാ സെക്രട്ടറി കെ. ജയകുമാർ പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ്‌കുമാർ, മോട്ടോർ യൂണിയനുകളുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് ആർ തമ്പി, ടെമ്പോ, ടാക്സി മസ്ദൂർ സംഘം ജില്ല സെക്രട്ടറി ബി. സതികുമാർ, ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ. മനോഷ് കുമാർ, ഓട്ടോറിക്ഷാ യൂണിയൻ ജില്ല ജനറൽ സെക്രട്ടറി വി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.