pet

തിരുവനന്തപുരം: വളർത്തുമൃഗങ്ങളെയും പക്ഷികളെയും വിൽക്കാനും വാങ്ങാനും പെറ്റ്സ് ആപ്പുമായി യുവസംരംഭകൻ. കന്നുകാലികൾ ഉൾപ്പടെയുള്ള മൃഗങ്ങളെ വില്പനനടത്താനും വെറ്ററിനറി ഡോക്ടർമാരുടെ സേവനം നേടാനുമുള്ള സൗകര്യങ്ങൾ ആപ്പിൽ ലഭ്യമാണെന്ന് പെറ്റ്സ് ആപ്പ് സി.ഇ.ഒ ഇ.ടി ബെഞ്ചമിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വീട്ടുകാർ ദൂരയാത്രയ്ക്ക് പോകുമ്പോൾ വളർത്തുമൃഗങ്ങളെ താത്കാലികമായി സംരക്ഷിക്കാനുള്ള പെറ്റ് സ്‌റ്റേ സംവിധാനവും ആപ്പിലുണ്ട്. ഫെബ്രുവരി അവസാന വാരം ആപ്പിന്റെ ഉദ്ഘാടനം നടക്കും. രാജ്യത്തെവിടെയുള്ളവർക്കും ആപ്പിന്റെ പ്രയോജനം ലഭിക്കും. മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് കർഷകർക്കിടയിലും ആപ്പിന് കൂടുതൽ പ്രചരണം നൽകാനാണ് പദ്ധതി. കോ ഫൗണ്ടറും ഇൻവസ്റ്ററുമായ ബി.ആർ. നസീബ്, ഇന്നൊവേഷൻ എക്സ്പഡിഷൻ ഫൗണ്ടർ നൗഷാദ് എം. അലി എന്നിവ‌ർ പങ്കെടുത്തു.