തിരുവനന്തപുരം: വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ വെൺപാലവട്ടത്തമ്മ ശ്രീചക്ര പുരസ്കാരം പിന്നണി ഗായകൻ ജി. വേണുഗോപാലിന് നൽകുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഒരുലക്ഷം രൂപ വിലവരുന്ന പഞ്ചലോഹത്തിൽ തീർത്ത 10 കിലോഗ്രാം ഭാരമുള്ള ശ്രീചക്ര മേരുവാണ് പുരസ്കാരം.
ക്ഷേത്രോത്സവത്തിന്റെ സമാപന ദിവസമായ 21ന് വൈകിട്ട് 6ന് കൊവിഡ് നിബന്ധനകൾ പാലിച്ച് ക്ഷേത്ര സരസ്വതി മണ്ഡപത്തിൽ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ. ബിജു രമേശിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവാർഡ് സമ്മാനിക്കും.