pinarayi

തിരുവനന്തപുരം: യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വിശ്രമത്തിനും പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കുന്നതിനുമായി വഴിയോര വിശ്രമ കേന്ദ്രങ്ങളും ടോയ്ലറ്റുകളും നിർമിക്കുന്ന പദ്ധതി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദ്യ ഘട്ടത്തിൽ 1053 ടോയ്ലറ്റുകളാണ് നിർമിക്കുകയോ നവീകരിക്കുകയോ ചെയ്യുന്നത്. ഇതിൽ 721 എണ്ണത്തിന്റെ കരാർ നൽകിക്കഴിഞ്ഞു. 502 എണ്ണത്തിന്റെ നിർമാണം ആരംഭിച്ചു. 50ഓളം ടോയ്ലറ്റുകൾ പൂർത്തീകരിച്ചിട്ടുമുണ്ട്.

കെ.എസ്.ആർ.ടി.സിയിലെ 40 ടോയ്ലറ്റുകളും നവീകരിക്കും.
പ്രവാസികൾക്ക് നിക്ഷേപ അവസരത്തിനായി സ്ഥാപിച്ച ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഹോൾഡിംഗ് ലിമിറ്റഡിന്റെ ആദ്യ സംരംഭമാണ് വഴിയോര വിശ്രമ കേന്ദ്രങ്ങൾ.