ck

കള്ളിക്കാട് :കള്ളിക്കാട് നെയ്യാർ ഡെപലപ്മെന്റ് കൗൺസിൽ ഏർപ്പെടുത്തിയ പ്രഥമ സാമാജിക ശ്രേഷ്ഠപുരസ്കാരം റിട്ട.ജില്ലാ ജഡ്ജ് എ.കെ.ഗോപകുമാർ സി.കെ.ഹരീന്ദ്രൻ.എം.എൽ.എയ്ക്ക് സമ്മാനിച്ചു.സൊസൈറ്റി ചെയർമാൻ കള്ളിക്കാട് ബാബു അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണൻ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബി.വിനോദ് കുമാർ,ജെ.ആർ.അജിത,ബ്ലോക്ക് പഞ്ചായത്തംഗം എം.സതീഷ് കുമാർ, വാർഡ്മെമ്പർ കെ.കല,അജിദൈവപ്പുര,ജെ.മണികണ്ഠൻ നായർ,രാജേഷ് പൂനു തുടങ്ങിയവർ സംസാരിച്ചു.