
പാലക്കാട്: കോയമ്പത്തൂർ റോഡിൽ നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി (എം.ഡി.എം.എ- മൂന്നര ഗ്രാം) പെരിന്തൽമണ്ണ പുഴക്കാട്ടിരി മുഹമ്മദ് ഷനൂബ് (26), പുൽപ്പറ്റ സ്വദേശി മുഹമ്മദ് ഷാരൂൺ (26), ചാവക്കാട് സ്വദേശി ജാഫർ (42) എന്നിവരെ അറസ്റ്റ് ചെയ്തു.
ബാംഗ്ലൂരിൽ നിന്ന് മലപ്പുറത്തേക്കാണ് മയക്കുമരുന്ന് കടത്തിയതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. പി.ഒ.മാരായ എ.ജയപ്രകാശൻ, ആർ.വേണുകുമാർ, എസ്.മൻസൂറലി, എം.കെ.സാജു, ആർ.എസ്.സുരേഷ്, സി.ഇ.ഒ.മാരായ ബി.ഷൈബു, കെ.ജ്ഞാനകുമാർ, കെ.അഭിലാഷ്, ടി.എസ്.അനിൽകുമാർ, എം.അഷ്റഫലി, എ.ബിജു, യു.നാസർ, എം.പ്രസാദ്, ജെ.ജോസ്, സി.ഭുവനേശ്വരി, ഡ്രൈവർമാരായ ലൂക്കോസ്, കൃഷ്ണകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.