bridge

കൊയിലാണ്ടി: കോരപ്പുഴയുടെ കൈവഴിയായ രാമർപുഴക്ക് കുറുകെ ചിറ്റാരിക്കടവിൽ പണിത റഗലേറ്റർ കം ബ്രിഡ്ജ് മന്ത്രി കെ. കൃഷ്ണൻകുട്ടി ജനങ്ങൾക്ക് സമർപ്പിച്ചു. കടലിൽ നിന്നുള്ള ഉപ്പുവെള്ളം തടഞ്ഞുകൊണ്ട് നഗരസഭയിലും ഉള്ള്യേരി, നടുവണ്ണൂർ, അരിക്കുളം, കീഴരിയൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലും ശുദ്ധജലം ലഭ്യമാക്കുവാനും നെൽൃഷി ഉൾപ്പെടെയുള്ള കൃഷിമേഖലകൾക്ക് സഹായകരമാവുന്ന വിധത്തിലും പണിത റഗുലേറ്ററിൽ കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ്.

നബാർഡ് പദ്ധതിയിൽ 20.18 കോടി രൂപ ചെലവിൽ ഊരാളുങ്കൽ സൊസൈറ്റിയാണ് പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരിച്ചത്. വീഡിയോ കോൺഫറൻസിൽ മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ പുരുഷൻ കടലുണ്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. റഗുലേറ്റർ ഷട്ടറിന്റെ സ്വിച്ച് ഓൺ കർമ്മം കെ. ദാസൻ എം.എൽ.എ. നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.പി. സുധ, ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത, നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ, ബാലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, ഉള്ള്യേരി പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ ബാലരാമൻ, ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, ബാലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ആലങ്കോട് സുരേഷ് ബാബു, നഗരസഭാംഗം എം. പ്രമോദ്, പഞ്ചായത്തംഗം രേഖ കടവത്തുകണ്ടി, ഷാജു ചെറുകാവിൽ, സൂപ്രണ്ടിംഗ് എൻജിനീയർ എം.കെ. മനോജ്, എക്സി. എൻജിനീയർ കെ.കെ. സത്യൻ, പി.വി. മാധവൻ, കബീർ സലാല, ലത. കെ. അപർണ, എ.പി. പ്രസന്ന, രവീന്ദ്രൻ ആലങ്കോട്, കെ.എം. രാജീവൻ, ടി. ഗണേഷ് ബാബു, കെ. ഭാസ്‌കരൻ, എൻ. നാരായണൻ കിടാവ്, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.