att

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് തുടക്കം. രാവിലെ 9.45ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടുകൂടി ഉത്സവം തുടങ്ങും. പച്ചപ്പന്തലിൽ തോറ്റംപാട്ടും ആരംഭിക്കും. ഇതിന് ശേഷം മാത്രമേ ഭക്തരെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കൂവെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് 6.30ന് പ്രധാന വേദിയായ അംബാ ഓഡിറ്റോറിയത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനം നടൻ നെടുമുടി വേണു നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കും. രാത്രി 8ന് ശ്രീരഞ്ജിനി കോടമ്പള്ളിയുടെ സംഗീതക്കച്ചേരി, 10.30ന് നൃത്താർച്ചന എന്നിവയുമുണ്ടാകും. അംബാലിക ഓഡിറ്റോറിയത്തിൽ രാവിലെ 5.30ന് ഭജന,​ വൈകിട്ട് അഞ്ചിന് ചാക്യാർകൂത്ത്,​ ആറിന് ശാസ്ത്രീയനൃത്തം,​ ഏഴിന് നങ്ങ്യാർകൂത്ത്,​ എട്ടിന് ഭക്തിഗാനസുധ,​ ഒൻപതിന് സംഗീതാർച്ചന എന്നിവയും നടക്കും. അംബാ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 മുതൽ പ്രസാദ് ഊട്ട് ഉണ്ടായിരിക്കും.

27നാണ് പൊങ്കാല. 28ന് രാത്രി കുരുതി തർപ്പണത്തോടുകൂടി ഉത്സവം സമാപിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് ക്ഷേത്രത്തിലെ പണ്ടാരയടുപ്പിൽ മാത്രമായിരിക്കും പൊങ്കാല.

നിയന്ത്രണങ്ങൾ

ദർശനത്തിനെത്തുന്നവർ അകലം പാലിക്കുന്നതിനായി താത്കാലിക ബാരിക്കേഡുകൾ സജ്ജമാക്കി

 മാസ്ക് നിർബന്ധമാക്കി

കൈകൾ വൃത്തിയാക്കുന്നതിനും ശരീരോഷ്മാവ് പരിശോധിക്കുന്നതിനും സൗകര്യമുറപ്പാക്കി

പത്ത് വയസിന് താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും ദർശനത്തിനെത്തരുത്

ദർശനത്തിനെത്തുന്നവർ മെയിൻ ഗേറ്റിലൂടെ പ്രവേശിച്ച് തൊഴുതതിന് ശേഷം കിഴക്ക് ഭാഗത്തുള്ള ഗേറ്റിലൂടെ പുറത്തിറങ്ങേണ്ടത്

അധികസമയം കോമ്പൗണ്ടിനുള്ളിൽ ചെലവഴിക്കരുത്

 190 വോളണ്ടിയർമാരും പൊലീസും ഭക്തരെ നിയന്ത്രിക്കും

 പ്രധാന കവാടത്തിലൂടെ മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടുള്ളു

കലാപരിപാടികൾ നടക്കുന്ന വേദിയിൽ 200 പേർക്ക് ഇരിക്കാം

മെഡിക്കൽ, ഫയർഫോഴ്സ് സംഘത്തിന്റെ സേവനം ലഭ്യം


​വി​പു​ല​മാ​യ​ ​സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം

വി​പു​ല​മാ​യ​ ​സു​ര​ക്ഷാ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​ബ​ൽ​റാം​കു​മാ​ർ​ ​ഉ​പാ​ദ്ധ്യാ​യ​ ​അ​റി​യി​ച്ചു.​ ​ര​ണ്ട് ​ഘ​ട്ട​ങ്ങ​ളി​ലാ​യി​ 1500​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ​സു​ര​ക്ഷ​യ്ക്ക് ​നി​യോ​ഗി​ക്കു​ക.
ഇ​ന്ന് ​മു​ത​ലു​ള​ള​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ 500​ ​പൊ​ലീ​സു​കാ​രെ​യും​ 26​ ​മു​ത​ലു​ള്ള​ ​ര​ണ്ടാം​ ​ഘ​ട്ട​ത്തി​ൽ​ ​അ​ധി​ക​മാ​യി​ 1000​ ​പൊ​ലീ​സു​കാ​രെ​യു​മാ​ണ് ​വി​ന്യ​സി​ക്കു​ന്ന​ത്.​ ​നാ​ല് ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ർ​മാ​രും​ 22​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രും​ ​നേ​തൃ​ത്വം​ ​ന​ൽ​കും.​ ​ഡെ​പ്യൂ​ട്ടി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​ഡോ.​ ​വൈ​ഭ​വ് ​സ​ക്‌​സേ​ന​യ്ക്കാ​ണ് ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ​ ​പൂ​ർ​ണ​ ​ചു​മ​ത​ല.
പ്ര​ധാ​ന​പ്പെ​ട്ട​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​രീ​ക്ഷ​ണ​ ​കാ​മ​റ​ക​ളും​ ​ഡ്രോ​ൺ​ ​കാ​മ​റ​ ​സം​വി​ധാ​ന​വും​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ദ​ർ​ശ​ന​ത്തി​ന് ​വ​രു​ന്ന​വ​രു​ടെ​ ​വാ​ഹ​ന​ങ്ങ​ൾ​ ​പാ​ട​ശേ​രി​ ​ഭാ​ഗ​ത്ത് ​ക്ര​മീ​ക​രി​ച്ചി​ട്ടു​ള​ള​ ​പാ​ർ​ക്കിം​ഗ് ​ഏ​രി​യ​യി​ൽ​ ​മാ​ത്ര​മേ​ ​പാ​ർ​ക്ക് ​ചെ​യ്യാൻ പാ​ടു​ള്ളൂ.