w

കടയ്ക്കാവൂർ: പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ഭാരതീയ ദളിത് കോൺഗ്രസ്‌ ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലപുരം ജംഗ്ഷനിൽനിന്നും ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വിളംബര ബൈക്ക് റാലി നടത്തി.

ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ്. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പേരൂർക്കട രവി അദ്ധ്യക്ഷത വഹി​ച്ചു. ജാഥാ കടയ്ക്കാവൂർ ചെക്കാവിളാകം ജംഗ്ഷനിൽ സമാപിച്ചു. സമാപന സംമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഷാബു ഗോപിനാഥ് ഉദ്ഘാടനംചെയ്തു. ജാഥാ ക്യാപ്റ്റൻ സംസ്ഥാന ജനറൽ സെക്രട്ടറി കടക്കാവൂർ അശോകൻ, രമേശ്‌ തൈക്കാട്, ശാർക്കര മണ്ഡലം പ്രസിഡന്റ്‌ എം.എസ്. രാജേഷ്, സി.എസ്. സനൽ, പ്രസന്നൻ, പ്ലാവറ മണി, ഉമേഷ്‌ കോരാണി എന്നിവർപ ങ്കെടുത്തു.