
വർക്കല:പതിറ്റാണ്ടുകളായി പട്ടയം ഇല്ലാതെ വർക്കല താലൂക്കിലെ വിവിധ വില്ലേജുകളിൽ താമസിച്ചിരുന്ന 50 പേർക്ക് പട്ടയം നൽകി.വർക്കല താലൂക്ക് ഓഫീസ് അങ്കണത്തിൽ നടന്ന യോഗത്തിൽ അഡ്വ.വി.ജോയി എം.എൽ.എ പട്ടയം വിതരണം ചെയ്തു. സർക്കാരിന്റെ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പട്ടയം നൽകിയത്.വെട്ടൂർ വില്ലേജിൽ 18,ചെമ്മരുതി വില്ലേജിൽ 16 , പളളിക്കൽ വില്ലേജിൽ 6, മടവൂർ വില്ലേജിൽ 5 , മണമ്പൂർ വില്ലേജിൽ 2 , ചെറുന്നിയൂർ വില്ലേജിൽ ഒരാളിനും ഇലകമൺ വില്ലേജിൽ 2 പേർക്കുമാണ് പട്ടയം നല്കിയത്.തഹസീൽദാർ ഷിബു, മണിലാൽ, നാസുമുദ്ദീൻ, സുനിൽ, ഷാജഹാൻ എന്നിവർ സംസാരിച്ചു.